---
title: "തലശേരി പുതിയ ബസ് സ്റ്റാന്റിലെ കത്തിക്കുത്ത് ; ഒരാൾ അറസ്റ്റിൽ"
english_title: "Kathikkuth at Thalassery New Bus Stand; One arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159248/Kathikkuth at Thalassery New Bus Stand; One arrested"
published_at: "2023-11-03T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544f29d9da3f_IMG-20231103-WA0082.jpg"
keywords: []
---

# തലശേരി പുതിയ ബസ് സ്റ്റാന്റിലെ കത്തിക്കുത്ത് ; ഒരാൾ അറസ്റ്റിൽ

> **Lead Summary:** തലശേരി പുതിയ ബസ് സ്റ്റാന്റിലെ കത്തിക്കുത്ത് ; ഒരാൾ അറസ്റ്റിൽ

## Article Content

തലശേരി പുതിയ ബസ് സ്റ്റാന്റിലെ കത്തിക്കുത്ത് ; ഒരാൾ അറസ്റ്റിൽ

തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ വച്ച് മധ്യവയസ് ക്കനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു മാവിലായി കീഴറ സ്വദേശി എം പി ഷിജുവിനെ (37)യാണ് അറസ്റ്റ് ചെയ്തത്.

കാടാച്ചിറ സ്വദേശി പങ്കജാക്ഷ (56) നാണ് ഇയാളുടെ കുത്തേറ്റിരുന്നത്. തലയ്ക്കും പുറത്തും പരിക്കേറ്റ പങ്കജാക്ഷൻ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായി രുന്നു സംഭവം. ഇരുവരും പരിചയ ക്കാരാണ്.

തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ബസ് കാത്തു നിന്ന പങ്കജാക്ഷനെ കൈവശം ഉണ്ടായിരുന്ന മദ്യം നൽകാത്തതിന്റെ വിരോധത്തിൽ ഷിജു റോഡിലേക്ക് തള്ളിയിടുകയും കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഷിജുവിനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159248/Kathikkuth at Thalassery New Bus Stand; One arrested)